Sunday, October 5, 2025

തഞ്ചാവൂർ പോവാം...

 ഓരോ യാത്രയും മനോഹരമാവുന്നത് യാത്രയുടെ ലക്ഷ്യം കൊണ്ടോ അതിന്റെ ദൈർഘ്യം കൊണ്ടോ മാത്രമല്ല... മറിച്ച് ആ യാത്രയിൽ കൂടെയുള്ള മനുഷ്യരെ കൊണ്ട് കൂടിയാണ്... അവരോടൊപ്പം ചെലവഴിക്കുന്ന നല്ല കുറച്ചു നിമിഷങ്ങൾ കൊണ്ട് കൂടിയാണ്...


പ്രത്യേകിച്ച് യാതൊരു പ്ലാനിങ്ങുമില്ലാതെ, എന്നാൽ ഏറെ ആഗ്രഹിച്ചതുമായ ഒരു യാത്രയായിരുന്നു അത്... രാത്രിയിലെ ചെന്നൈ മെയിലിന്റെ പിന്നാലെയുള്ള ഓട്ടത്തിൽ തുടങ്ങി, രണ്ടാം ദിനം ആലപ്പുഴ എക്സ്പ്രസ്സിനു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ചെലവഴിച്ച പത്തുനാൽപ്പത് മണിക്കൂർ... അതിനിടയിൽ കഥപറഞ്ഞും പരസ്പരം കളിയാക്കിയും ഓടിചാടി നടന്നും തലക്കു മുകളിൽ കത്തി നിൽക്കുന്ന സൂര്യനെ പഴിച്ചും ഏറെ നേരം ചിരിച്ചും ചിരിപ്പിച്ചും പാട്ടുപാടിയും കടന്നുപോയ നിമിഷങ്ങൾ... ഈ യാത്ര യഥാർത്ഥത്തിൽ എവിടെയോ നഷ്ടപ്പെട്ടുപോയ നല്ല കുറച്ച് ഓർമ്മകളെ തേടിയുള്ളതായിരുന്നു....


ചോളസാമ്രാജ്യത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണിൽ ചെന്ന് അവിടെയുള്ള കാഴ്ചകൾ പൂർണമായും കാണാനായില്ലയെങ്കിലും ഇനിയും യാത്രകൾ തുടരും എന്ന തീരുമാനവുമായാണ് നാം തിരിച്ചു പോരുന്നത്... 


യാത്ര കഴിഞ്ഞ് തളർന്നു വീട്ടിൽ ചെന്ന് കയറുമ്പോൾ കൂടെയുള്ളത് മുഷിഞ്ഞ തുണികളും ഒഴിഞ്ഞ പേഴ്സും മാത്രമല്ല... ഒരുപാട് നല്ല നിമിഷങ്ങളാണ്... ആ സമയത്തോളം ഭംഗി അവകാശപ്പെടാനാവില്ലെങ്കിലും ഒട്ടും ചന്തം കുറഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം ചിത്രങ്ങളാണ്...


കൂടുമ്പോൾ ഇമ്പമുണ്ടാവുന്ന കുടുംബം പോലെ, എന്നും ഒപ്പമുണ്ടാവുമെന്ന് സ്വപ്നം കാണുന്ന ഒരുപറ്റം മനുഷ്യരോടൊത്തുള്ള യാത്ര...


" ഇത് നമ്മുടെ തഞ്ചാവൂർ യാത്ര..... "



No comments:

Post a Comment

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...