Tuesday, September 15, 2026

പറയാൻ കൊതിച്ചത്....

 പറയുവാൻ ഒരു കഥയെങ്കിലും ഇല്ലെങ്കിൽ മനുഷ്യൻ എന്തൊരു നിസ്സഹായനാണ്...


ഞാൻ ഇടക്കെല്ലാം ആലോചിക്കും ജീവിതത്തിൽ ഒന്നും ഓർമിക്കാനില്ലെങ്കിൽ എന്തായിരിക്കും മനുഷ്യരുടെ അവസ്ഥ... ശരിയല്ലേ ? ഇടക്ക് എപ്പോഴെങ്കിലും ഒരു സുഹൃത്തിനെ കണ്ടാൽ , അല്ലെങ്കിൽ ആരെങ്കിലും ഫോൺ വിളിക്കുമ്പോൾ പുതിയതായി പറയാൻ ഒരു കഥ പോലും ഓർമയിൽ നിന്നും ചികഞ്ഞെടുക്കാനില്ലെങ്കിൽ ഈ ജീവിതം തന്നെ അർത്ഥശൂന്യമാവുമെന്ന് തോന്നിപ്പോവാറുണ്ട്... അങ്ങനെ ഒരു അവസ്ഥയിലേക്ക് ഒരു മനുഷ്യൻ എത്തുന്നത് എങ്ങനെയാണ്, ഒരു പക്ഷെ അവന്റെ സാഹചര്യമാകാം, അവർ കടന്നു വരുന്ന അനുഭവങ്ങളാകാം , അതുമല്ലെങ്കിൽ മാറ്റേതെല്ലാമോ മനുഷ്യരെ കൊണ്ടും ആവാം... ഈ മൂന്നാമത് പറഞ്ഞതിന്റെ അപകടം ഒന്ന് ആലോചിച്ചു നോക്കു, നമ്മൾ പോലും അറിയാതെ മറ്റൊരു മനുഷ്യനാൽ നമുക്ക് മുറിവേൽക്കുന്ന അവസ്ഥ...

ശരീരത്തിനേൽക്കുന്ന മുറിവിനെക്കാൾ എത്രയോ അധികം നമ്മുടെ മനസ്സിന്റെ മുറിവുകൾ നമ്മെ വേദനിപ്പിക്കും... ഒരു പക്ഷെ, അത്രമേൽ പ്രിയപ്പെട്ടതായിരുന്നത് ഏതോ സമയം മുതൽ നമുക്ക് അന്യമായി മാറാം... അത് സൗഹൃദമാകാം, സാഹോദര്യമാകാം, പ്രണയമാകാം... ആരോ പറഞ്ഞതുപോലെ, മനുഷ്യനല്ലേ, മാറാം...അവർ എല്ലാം മറക്കാം... എന്നാൽ ഈ മാറ്റത്തിനിടയിലും താൻ കാരണം മറ്റൊരാളും വിഷമിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ തന്നെ ബാധ്യതയാണെന്നു തോന്നുന്നു...

 എല്ലായിപ്പോഴും നമ്മുടെ ഭാഗത്തു നിന്ന് മാത്രം ചിന്തിക്കാതെ ഇടക്കെല്ലാം മറ്റുള്ളവരുടെ കൂടെ രീതിയിൽ ചിന്തിക്കാം, അവരെ കൂടെ പരിഗണിക്കാം... നമ്മുടെ ചെറിയ വാക്കുകൾ മതിയാകും മുറിവേറ്റ മനുഷ്യനും മനസ്സിനും ആശ്വാസമാകാൻ...


ഒരു പക്ഷെ എവിടെയോ വച്ച് നിന്ന് പോയ അവരുടെ വാക്കുകൾക്കും കഥകൾക്കും പുതുജീവൻ നൽകാനും അത്ര മാത്രം മതി... 


No comments:

Post a Comment

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...