Monday, July 21, 2025

കണ്ണേ കരളേ...

 കണ്ണേ കരളേ വി.എസ്സേ...


കുട്ടികാലത്ത് ആദ്യമായി ഒരു രാഷ്രീയപ്രവർത്തകന്റെ മുഖം മനസ്സിൽ പതിഞ്ഞുപോയത് സ: വി എസ് അച്യുതാനന്ദന്റെയായിരുന്നു... കേരള മുഖ്യമന്ത്രിയെന്ന് ആദ്യമായി ചൊല്ലി പഠിച്ചതും ആ രണ്ടക്ഷരമായിരുന്നു... നർമ്മം കലർത്തിയ ഭാഷയോടെ, നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗങ്ങൾ ആ മനുഷ്യനെ പ്രിയപ്പെട്ടൊരു നേതാവാക്കി മാറ്റി... പിന്നീട് വളർന്നു വന്നപ്പോൾ, കേരളത്തിന്റെ സമര ചരിത്രവും, പാർട്ടിയുടെ വളർച്ചയുമെല്ലാം പഠിച്ചറിഞ്ഞു തുടങ്ങിയപ്പോൾ മനസ്സിലായി വേലിക്കകത്തു ശങ്കരൻ അച്യുതനന്ദൻ എങ്ങനെ കേരളത്തിന്റെ സ്വന്തം വി എസ് ആയി മാറിയെന്ന്... എവിടെയോ വായിച്ചപോലെ, ഞങ്ങൾ ഇ.എം.എസിനെയോ, എകെജിയെയോ നായനാരെയോ കണ്ടിട്ടില്ല, എന്നാൽ വി എസ്സിന്റെ കാലത്താണ് ഞങ്ങൾ ജനിച്ചതും വളർന്നതും... കണ്ടും കേട്ടുമറിഞ്ഞ കേരള രാഷ്ട്രീയവും വി എസ് എന്ന വ്യക്തിയുടെ കൂടിയായിരുന്നു... ജീവിതം തന്നെ സമരമാക്കിയ, പരിസ്ഥിതിക്കും പാവപ്പെട്ടവനും സ്ത്രീകൾക്കും വേണ്ടി, അവരുടെ നീതിക്ക് വേണ്ടി ശബ്ദിച്ച, തെറ്റ് സ്വന്തം പാളയത്തിൽ കണ്ടാലും വെട്ടി തുറന്ന് പറഞ്ഞിരുന്ന സഖാവ്, ഒരിക്കലെങ്കിലും കാണാണമെന്ന് ആഗ്രഹിച്ച നേതാവ്...കേരളത്തിന്റെ ഫിദൽ കാസ്ട്രോ... ഈ സായാഹ്നത്തിൽ അസ്തമിക്കുന്നത് ഒരു വിപ്ലവയുഗം കൂടെയാണ്...


അന്ത്യാഭിവാദ്യങ്ങൾ പ്രിയ സഖാവേ....




ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...