Tuesday, September 15, 2026

Emotional Outburst

 നമ്മളെ ആവശ്യമില്ലാത്തവരിലേക്ക് വെറുതെ അന്വേഷിച്ച് ചെല്ലരുത്...

മനുഷ്യന് അങ്ങനെ ഒരു കഴിവുണ്ട്, ഒരിക്കൽ ഏറെ പ്രിയപ്പെട്ടത് എന്ന് പറഞ്ഞു നടന്നാലും പിന്നീടൊരിക്കൽ തീർത്തും അപരിചിതരായി പെരുമാറാൻ, സംഭാഷണങ്ങൾ തുടരാതിരിക്കാൻ അതും പ്രത്യേകിച്ച് ഒരു കാരണവുമില്ലായെങ്കിൽ കൂടിയും മനുഷ്യന് കഴിയാറുണ്ട്... എങ്ങിനെയാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായിട്ടില്ല, താനും ഒരുപക്ഷേ അങ്ങനെ ആയതുകൊണ്ട് ഉത്തരം തേടുന്നത് ചിലപ്പോൾ ആത്മഹത്യാപരമാവും... ചിലപ്പോഴെല്ലാം കുറേ കാലംകൂടി ഒരു സുഹൃത്തിനോ പ്രിയപ്പെട്ട ആർക്കെങ്കിലോ ഒരു മെസ്സേജ് അയക്കുന്നതോ വിളിക്കുന്നതോ എല്ലാം അത്രയും സന്തോഷത്തോടെയാവും.... ഒരുപാട് സംസാരിക്കാനുണ്ടാവും, അന്വേഷിക്കാനുണ്ടാവും, കഥകളേറെ കേൾക്കാനുണ്ടാവും... പക്ഷെ എത്ര പെട്ടന്നാണ് പലരും അത്തരം സംഭാഷണങ്ങൾ അവസാനിപ്പിച്ചു പോവുന്നത്... നമ്മൾ എന്തെങ്കിലും തെറ്റു ചെയ്തിട്ടാണോ? അതോ അവരുടെ തെരക്കുകളുടെ കൂട്ടത്തിൽ നമ്മളെയൊക്കെ മറക്കുന്നതാണോ? തെരക്കുകളിൽ മറന്നുപോകാവുന്ന ബന്ധമേ പലരും വച്ചുപുലർത്തുന്നുള്ളോ? ഒരു കാര്യം ശരിയാണ്, അവർക്ക് നമ്മൾ പഴയ പോലെ പ്രധാനപ്പെട്ടവരാവില്ല, തീർത്തും അപ്രധാനമായ കേവലം ഒരു status view മാത്രമായിപ്പോയ ഒരുപാട് പേരിൽ ഒരാൾ മാത്രമാവാം....priority matters, right? അങ്ങനെയിരിക്കെ ഒരു മെസ്സേജിലൂടെ നമ്മൾ എന്തിനു വീണ്ടും അവരിലേക്കെല്ലാം കടന്നു ചെല്ലണം, no need of it...ചിലതെല്ലാം അങ്ങനെയാണെടോ, ഒരു കാലം കഴിഞ്ഞാൽ പലർക്കും, പലതിനും പഴയ മൂല്യമൊന്നും കിട്ടില്ല... ആരോ പറഞ്ഞ പോലെ, "മനുഷ്യനല്ലേ, മാറും, മറക്കും!!!" 

അത് മനസ്സിലാക്കാതെ പോയാൽ നിങ്ങൾ വിഡ്ഢിയാവും, തീർച്ച...

So leave such emotions...


ഇത്രയും എഴുതി തന്റെ ഡയറി അടച്ചുവെക്കുമ്പോൾ അയാളുടെ കണ്ണുകൾ അറിയാതെ നനഞ്ഞു പോയിരുന്നു... ഓർമ്മകൾ...മനുഷ്യർ... അവയെല്ലാം തനിക്കൊരു വേദനയായി മാറിയപ്പോൾ എല്ലാം നഷ്പ്പെട്ടവനെ പോലെ, അയാൾ ആ ഇരുട്ടിൽ തന്റെ നിഴലുകൾ ഉപേക്ഷിച്ചു...

1 comment:

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...