മൂന്നുവർഷത്തെ കോളേജ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ.... നമ്മൾ എല്ലാവരും പരസ്പരം അറിഞ്ഞും ഏറെ നേരം സംസാരിച്ചും കളിചിരികൾ പങ്കുവച്ചും സാധാരണയിലേറെ സമയം ഒപ്പം ചെലവഴിച്ചും കഴിഞ്ഞുപോയ ദിനരാത്രങ്ങൾ...വിക്ടോറിയൻ മുറ്റത്തുനിന്നും ഗോവ - ഡാൻഡേലി വരെയുള്ള ഈ യാത്ര കെട്ടുറപ്പുള്ള ഒരു കുടുംബത്തിനെ വാർത്തെടുക്കുന്നതിലുള്ള മിനുക്കുപണികൾ കൂടെയായിരുന്നല്ലോ.... ക്യാമ്പ് ഫയറിനിടെ "മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല, ഇനി നമ്മൾ പിരിയില്ല we are friends " എന്ന് പാടിയവസാനിപ്പിച്ച നമ്മൾ കലാലയത്തിലെ അവസാന നാളുകൾ എണ്ണപ്പെട്ടവരായിരിക്കുന്നു... യാത്രയുടെ അവസാനം ഷൊർണ്ണൂരിൽ വണ്ടിയിറങ്ങി പതിയെ ട്രെയിൻ മുന്നോട്ട് പോവുന്നത് നോക്കി നിൽക്കുമ്പോൾ കണ്ണുകൾ നിറയുന്നത് പോലെ ഒരു തോന്നൽ, എന്തെല്ലാമോ അവസാനിക്കുമെന്ന ഉൾവിളി പോലെ....
സ്കൂൾ ജീവിതത്തിൽ ഒരിക്കൽ പോലും ഒരു പഠനയാത്ര പോയിട്ടില്ലാത്തതു കൊണ്ട് ഈ യാത്ര എനിക്കേറെ പ്രധാനപ്പെട്ടതായിരുന്നു. കൂട്ടുകാരുടെ കൂടെയുള്ള ആദ്യത്തെ ട്രിപ്പ്. പതിവെന്ന പോലെ ഇതിന്റെയും നേതൃത്വം ഏറ്റെടുത്തതുമുതൽ അവസാന ദിവസം വരെ ആധിയായിരുന്നു, ഒരാൾക്ക് പോലും ഈ യാത്ര പ്രയാസമുള്ളതാവരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു... ഇതിനിടയിൽ പല അനുഭവങ്ങളും ഉണ്ടായി, പലരും വന്നുപോയി, പലതും തിരിച്ചറിഞ്ഞു, പലരും ചേർത്തു പിടിച്ചു, അവസാനം വരെ കൂടെ നിന്നു... ഒരുപാട് നല്ല ചിത്രങ്ങൾക്കപ്പുറം ഈ യാത്ര എന്തെങ്കിലും ഒരു കഥ നമ്മൾ ഓരോരുത്തർക്കും പറഞ്ഞു തന്നിട്ടുണ്ടാവും... ഇനിയും നമുക്ക് യാത്രകൾ പോവാം, കൂടെയുണ്ടാവും, ഈ സ്നേഹനിമിഷങ്ങൾ എന്നും കൂടെയുണ്ടാവട്ടെ ❤️
- Love you my vectorious 🫶🏻🥹

No comments:
Post a Comment